കോഴിക്കോടിനെക്കുറിച്ച്
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ ഒരു ജില്ലയാണ് കാലിക്കറ്റ് എന്നും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരമാണിത്. മധ്യകാലഘട്ടത്തില്‍ കിഴക്കന്‍ സുഗന്ധദ്രവ്യങ്ങളുടെ സുപ്രധാന വ്യാണിജ്യ കേന്ദ്രമായിരുന്നതിനാല്‍ സുഗന്ധദ്രവ്യ നഗരമെന്നും അറിയപ്പെടുന്നു.
മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ വേനല്‍ക്കാലമൊഴികെ പൊതുവായി ആര്‍ദ്രമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുക. ജൂണ്‍ ആദ്യവാരം മുതല്‍ സെപ്തംബര്‍ വരെ നീളുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണാണ് മുഖ്യ മഴക്കാലം. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ വരെ നീണ്ടുനില്‍ക്കും. വര്‍ഷത്തില്‍ ലഭ്യമാകുന്ന ശരാശരി മഴ 3,266 എംഎം ആണ്. ഡിസംബര്‍ മുതല്‍ ജനുവരിവരെ നല്ല കാലാവസ്ഥ ലഭിക്കും. റോഡ്, റെയില്‍, വ്യോമയാന ഗതാഗത മാര്‍ഗ്ഗങ്ങളുണ്ട്. ഓട്ടോ, ടാക്സി, സാധാരണവും ആഡംബരവുമായ ബസ് എന്നീ ഗതാഗത സംവിധാനങ്ങളും ലഭ്യം. നഗരത്തില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന രാജ്യാന്തര വിമാനത്താവളം മറ്റു ദേശീയ രാജ്യാന്തര നഗരങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട്.
തിരക്കില്ലാത്ത അന്തരീക്ഷത്തിന്‍റേയും മികച്ച മാനവ വിഭവത്തിന്‍റേയും ലഭ്യത വിവരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് മികച്ച ലക്ഷ്യസ്ഥാനമാക്കി കോഴിക്കോടിനെ മാറ്റുന്നു. സത്യസന്ധതയ്ക്കും കീര്‍ത്തികേട്ട ജനങ്ങളാണ് ഇവിടുത്തേത്. മാനവ വിഭവത്തിനുള്ള കുറഞ്ഞ നിരക്ക്, മികച്ച വനിതാ ഐടി ഉദ്യോഗസ്ഥരുടെ സാന്നിധ്യം, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ദിവസവും അന്‍പതോളം വിമാനങ്ങളുള്ള രാജ്യാന്തരവിമാനത്താവളം, മികച്ച ആശുപത്രികള്‍, രാജ്യാന്തര സ്കൂളുകള്‍, വ്യാപാര സമുച്ചയങ്ങള്‍, വിനോദസൗകര്യങ്ങള്‍ തുടങ്ങിയ സവിശേഷതളും കോഴിക്കോടിന് സ്വന്തമാണ്.
വിവരാധിഷ്ഠിത യൂണിറ്റുകളുടെ വളര്‍ച്ച ഉറപ്പാക്കാന്‍ ഈ പ്രദേശത്ത് പ്രത്യേക സാമ്പത്തിക മേഖല നേരത്തെതന്നെ വികസിപ്പിക്കാവുന്നതാണ്. അതിലൂടെ നഗര പ്രദേശങ്ങളില്‍ നിന്നും ഗ്രാമീണ മേഖലയിലേക്കുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനാകും.