Ultimate Responsive Image Slider Plugin Powered By Weblizar
ടെക്‌നോപാർക്ക് തിരുവനന്തപുരം, ഇൻഫോപാർക്ക് കൊച്ചി എന്നിവയുടെ വിജയത്തോടെ മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിന്റെ ഐടി / ഐടിഇഎസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരളത്തിന്റെ വടക്കൻ ഭാഗത്തെ പ്രധാന ഐടി ഹബ് ആയി സൈബർ പാർക്ക്, കോഴിക്കോട് വിഭാവനം ചെയ്തു. 2009 ജനുവരി 28ന് സൊസൈറ്റി രെജിസ്ട്രേഷൻ ആക്ട് 1860 പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സ്വയംഭരണാധികാരമുള്ള സൊസൈറ്റി ആയി സൈബര്പാര്ക് കോഴിക്കോടിനെ സ്ഥാപിച്ചു. ഇൻഫർമേഷൻ ആൻഡ് കമ്മ്യുണിക്കേഷൻ ടെക്നോളോജിയുടെ വികസനം മെച്ചപ്പെടുത്തുന്നതിനും, നേരിട്ടും അല്ലാതെയുള്ള തൊഴിലവസരങ്ങൾക്കും സംസ്ഥാനത്തെ ജിഡിപിക്കും ഗണ്യമായ സംഭാവന നൽകുന്ന ഒരു ഐടി ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ അത്യാധുനിക ഐടി അടിസ്ഥാന സൗകര്യങ്ങൾ സുഗമമാക്കുക എന്നതായിരുന്നു അത്യതന്തിക ലക്ഷ്യം.