ഐടി സെക്രട്ടറിയുടെ സന്ദേശം
മലബാര്‍ മേഖലയിലേക്ക് അടുത്ത ഘട്ടത്തിലെ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് സംസ്ഥാന ഐടി മേഖല വളര്‍ച്ചയുടെ പാതയിലാണ്. വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തിയ കോഴിക്കോട്ടെ സൈബര്‍പാര്‍ക്ക് കേരളത്തിന്‍റെ വടക്കന്‍ മേഖലകളില്‍ സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കേന്ദ്രമായി നിലകൊള്ളും. വിവര സാങ്കേതികവിദ്യാമേഖലയില്‍ മികച്ച നിക്ഷേപത്തിനുള്ള അനുയോജ്യ ലക്ഷ്യസ്ഥാനം കോഴിക്കോടായിരിക്കും. സമഗ്ര സാമൂഹ്യ വികസനം സാധ്യമാക്കുന്നതിനും സംസ്ഥാനത്ത് നൂറുശതമാനം ഇ-സാക്ഷരത കൈവരിക്കുന്നതിനും സമസ്തമേഖലകളില്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നത്. ഇവ സാക്ഷാത്കരിക്കുന്നതിനായി ഐടി മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുകയും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്യും. 2017 ലെ പുതിയ ഐടി നയം മുന്‍നിര്‍ത്തി ഐടി മേഖലയുടെ മുന്നേറ്റത്തിന് ആദ്യമായി പൊതു സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചിരുന്നു. മേഖലയില്‍ നിലവിലുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
തെക്കേയറ്റത്തെ തിരുവനന്തപുരം മുതല്‍ വടക്കേയറ്റത്തെ കാസര്‍ഗോഡ് വരെയുള്ള പതിനാല് ജില്ലകളിലും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഐടി/ഐടി അധിഷ്ഠിത വ്യാവസായങ്ങളുടെ വളര്‍ച്ചയ്ക്കും തൊഴില്‍ നൈപുണ്യ വികസനത്തിനുമാണ് ഐടി പാര്‍ക്കുകള്‍ മുഖ്യ പങ്കുവഹിക്കുക. മറ്റുപാര്‍ക്കുകളെ അപേക്ഷിച്ച് അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച് ചരിത്രം കുറിച്ച സൈബര്‍പാര്‍ക്ക് വരും വര്‍ഷങ്ങളില്‍ അര്‍പ്പണബോധത്തോടെ വര്‍ദ്ധിച്ചിവരുന്ന ഐടി ആവശ്യകതകള്‍ നിറവേറ്റുകയും സംസ്ഥാനത്തെ സാമ്പത്തിക വികസനത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുകയും ചെയ്യും. യുഎല്‍ സൈബര്‍പാര്‍ക്കിനൊപ്പം 8 ലക്ഷം ചതുരശ്രയടി ഐടി നിര്‍മ്മിതമേഖല സൃഷ്ടിച്ചിട്ടുണ്ട്.
മികച്ച ഐടി കേന്ദ്രമായി കേരളം വികസിച്ചുവരുന്ന സാഹചര്യത്തില്‍ സംരംഭകരേയും ചെറുകിട, ഇടത്തരം വ്യവസായങ്ങളേയും സംയുക്ത സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളം നിക്ഷേപം ലഭ്യമാക്കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കും. സാമൂഹ്യ സാമ്പത്തിക വളര്‍ച്ചയ്ക്കായി സൈബര്‍പാര്‍ക്കിന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കും.
സൈബര്‍പാര്‍ക്ക് ടീമിന് എല്ലാ ആശംസകളും നേരുന്നു.