സ്ഥലം അനുവദിക്കല്‍ പ്രക്രിയ
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലുളള സുതാര്യമായ പ്രക്രീയയാണ് ക്യാംപസില്‍ സ്ഥലം അനുവദിക്കുന്നതിനായി സൈബര്‍പാര്‍ക്ക് പിന്‍തുടരുന്നത്. സുരക്ഷിത നിക്ഷേപത്തിന്‍റെ അടിസ്ഥാനത്തില്‍ ഐടി/ഐടി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്കാണ് ഇന്‍റേര്‍ണര്‍ സ്പെയിസ് മാനേജ്മെന്‍റ് കമ്മിറ്റി സ്ഥലം അനുവദിക്കുക.
നടപടികള്‍ ഇപ്രകാരം:
രജിസ്ട്രേഷന്‍: സ്ഥലം ആവശ്യമുള്ള ഐടി/ ഐടി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക്, സ്ഥാപനത്തിന്‍റെ വിശദാംശങ്ങളും (രജിസ്ട്രേഷന്‍ വിവരങ്ങള്‍, ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍, ഉദ്യോഗസ്ഥരുടെ എണ്ണം, സേവനത്തിന്‍റേയോ ഉല്‍പ്പന്നത്തിന്‍റേയോ വിവരണം, ഇപ്പോഴത്തെ സ്ഥലം, മറ്റു വിവരങ്ങള്‍) ഔദ്യോഗിക കത്തും പ്ലഗ് ആന്‍ഡ് പ്ലേ, വാം ഷെല്‍ സ്പെയിസ് എന്നിവയില്‍ ഏതുവേണമെന്ന വിവരവും ചേര്‍ത്ത് അപേക്ഷ ഓണ്‍ലൈനായി 'രജിസ്റ്റര്‍ ഫോര്‍ സ്പെയിസ്'ലൂടെയും @ marketing@cyberparkkerala.org ലൂടെയും സമര്‍പ്പിക്കാവുന്നതാണ്. ഔദ്യോഗിക അപേക്ഷയിലൂടെ മാത്രമേ രജിസ്ട്രേഷന്‍ അനുവദിക്കൂ. കമ്പനിയുടെ ഇമെയിലിലൂടെയോ ലെറ്റര്‍ഹെഡിലൂടെയോ ഉള്ള അപേക്ഷകള്‍ മറ്റൊരറിയിപ്പുകൂടാതെ നിരസിക്കുന്നതായിരിക്കും.
അറിയിപ്പ്: ഇമെയിലിലൂടെയും നേരിട്ടും ലഭ്യമാകുന്ന അപേക്ഷകള്‍ ലഭിച്ചതായി അറിപ്പ് നല്‍കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ലഭ്യത അനുസരിച്ച് സ്ഥലം ലഭ്യമാക്കും. സ്ഥലം നിലവില്‍ ലഭ്യമല്ലെങ്കില്‍ വെയ്റ്റിംഗ് ലിസ്റ്റിലെ (സ്ഥലം അനുവദിക്കല്‍) ക്യുവില്‍ ഉള്‍പ്പെടുത്തും. ആവശ്യമായ സ്ഥലം ലഭ്യമാകുന്ന ക്രമത്തില്‍ ക്യു സംവിധാനത്തിലൂടെ മാത്രമേ സ്ഥലം അനുവദിക്കുകയുളളൂ.
സ്ഥലം അനുവദിക്കല്‍: അപേക്ഷയിലൂടെ സമര്‍പ്പിച്ച കമ്പനിയുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയ സ്പെയിസ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ ശരിയായ വിലയിരുത്തലിനു ശേഷം മാത്രമാണ് ഐടി/ഐടി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്കുള്ള സ്ഥലം അനുവദിക്കല്‍. സൈബര്‍പാര്‍ക്ക് മാനേജ്മെന്‍റ് കമ്മിറ്റിയുടെ പരമാധികാരത്തിലാണ് സൈബര്‍പാര്‍ക്ക് ക്യാംപസില്‍ സ്ഥലം ലഭ്യമാക്കുക.
അനുമതി കത്ത്: സെക്യൂരിറ്റി ഡെപ്പോസിറ്റിന്‍റെ (ആറു മാസത്തെ വാടക) അടിസ്ഥാനത്തില്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന അനുമതി കത്ത് നല്‍കും. ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ എന്നിവയിലൂടെ മാത്രമേ തുക നല്‍കാനാവൂ. സ്ഥലം അനുവദിച്ചതായി അറിയിച്ചുള്ള കത്തിലുള്ള മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ സ്ഥാപനങ്ങള്‍ അറിയിക്കണം.
പ്രത്യേക സാമ്പത്തിക മേഖലയിലെ യൂണിറ്റിനുള്ള അനുമതി: ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങള്‍ക്ക് സ്ഥലം അനുവദിക്കുന്നതിന് സ്ഥാപനം കൊച്ചിന്‍ ഡവലപ്മെന്‍റ് കമ്മീഷണര്‍, സെസ് ഓഫീസില്‍ നിന്നും അനുമതി ലഭ്യമാക്കണം ( സെസ്സ് സ്ഥലത്തിന് മാത്രം ബാധകം). അനുമതി നേടിയതിനുശേഷം സ്ഥാപനങ്ങള്‍ക്ക് അടുത്ത സെസ് യൂണിറ്റ് അനുമതിക്കുള്ള രണ്ട് മീറ്റിങ്ങുകള്‍ കഴിയുന്നതിനു മുന്‍പേ അപേക്ഷയുമായി മുന്നോട്ടു പോകാവുന്നതാണ്.
വാടകക്കരാര്‍ നടപ്പാക്കല്‍: സെസ്സിലെ യൂണിറ്റ് അനുമതി ലഭിച്ചതിനു ശേഷം അനുമതി കത്തിനൊപ്പം വാടകക്കരാറും സൈബര്‍പാര്‍ക്കിനൊപ്പം പതിനഞ്ചുദിനസത്തിനുള്ളില്‍ നടപ്പാക്കണം.
വാടക കരാറിന്‍റെ രജിസ്ട്രേഷന്‍: എല്ലാ വാടക കരാറും ഒരു മാസത്തിനകം അടുത്തുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.