Follow us on  

സെസ്സ് നേട്ടങ്ങള്‍

പ്രത്യേക സാമ്പത്തിക മേഖലയുടെ നേട്ടങ്ങള്‍
  • ഒരു ഭരണനേതൃത്വത്തിന് കീഴില്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്ന നികുതി രഹിത മേഖലയാണിത്. എല്ലാ ഡെവലപ്പര്‍മാര്‍ക്കും യൂണിറ്റുകള്‍ക്കും സെസ്സ് നിയമം ബാധകമാണ്.
  • പ്രധാന ലക്ഷ്യങ്ങള്‍
    • വിദേശ വിപണിയിലേക്കെത്തിക്കുന്നതിനുള്ള സാമ്പത്തിക മേഖലകളുടെ രൂപീകരണം.
    • തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍
    • പ്രാദേശീക, വിദേശീയ നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം
    • കയറ്റുമതിയിലൂടെ വിദേശനാണ്യ വരുമാനം
    • ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ വികസനം
  • ഇന്ത്യയില്‍ നിന്നും സാധനങ്ങള്‍ കയറ്റുമതി ചെയ്യാം എന്ന ഫോറിന്‍ ട്രേഡ് നയത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ് സെസ്സ് യൂണിറ്റിലെ ഉല്‍പ്പന്നങ്ങള്‍.
  • കസ്റ്റംസ് ഡ്യൂട്ടി കൊടുക്കാതെ സെസ്സിലെ യൂണിറ്റുകള്‍ക്ക് അസംസ്കൃത വസ്തുക്കളും ഉല്‍പ്പന്നങ്ങളും അംഗീകൃതമായി ഇറക്കുമതി ചെയ്യാം. എക്സൈസ് ഡ്യൂട്ടി കൂടാതെ ഇവ സംഭരിക്കാനുമാകും.
  • പതിനഞ്ചു വര്‍ഷത്തേയ്ക്ക് വരുമാന നികുതി ഇല്ല
    • ആദ്യ അഞ്ചു വര്‍ഷം നൂറുശതമാനം
    • അടുത്ത അഞ്ചു വര്‍ഷം അന്‍പതു ശതമാനം
    • വരുമാനം ലഭ്യമാകുന്നതോടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് അന്‍പതു ശതമാനം

നിലവിലുള്ള ബിസിനസ് വിഭജിക്കാതെ രൂപീകൃതമായ സെസ്സ് യൂണിറ്റുകള്‍ക്ക് ഇന്‍കം ടാക്സ് നിയമത്തിലെ ഇളവുകള്‍ ലഭിക്കും. പ്ലാന്‍റിനും യന്ത്രങ്ങള്‍ക്കും 20 ശതമാനം നീക്കിവയ്ക്കുന്നതൊഴികെ മറ്റു ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെവിടെയെങ്കിലും ഉപയോഗിച്ച യന്ത്രങ്ങളും പ്ലാന്‍റുകളും സെസ്സ് യൂണിറ്റുകള്‍ക്ക് കൈമാറാനാകില്ല.

  • സെസ്സ് ആക്ട് 2005 നിയമത്തിലെ നിബന്ധന പ്രകാരം നിലവിലുള്ള ഡിടിഎ അല്ലെങ്കില്‍ എസ്ടിപിഐ യൂണിറ്റ് എന്നിവിടങ്ങളില്‍ നിന്നും ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ സെസ്സിലേക്ക് കൈമാറാന്‍ പാടില്ല.
  • അസംസ്കൃത വസ്തുക്കള്‍, നിര്‍മ്മാണോല്‍പ്പന്നങ്ങള്‍, മൂലധന ഉപകരണങ്ങള്‍ എന്നിവയിലുള്ള കംസ്റ്റംസ്, എക്സൈസ് നികുതി, സെന്‍ട്രല്‍ സെയില്‍സ് ടാക്സ്, ലോക്കല്‍ ടാക്സ് ഇളവുകള്‍ക്ക് ഡവലപ്പര്‍മാറും യൂണിറ്റുകളും അര്‍ഹരാണ്.
  • സേവന നികുതി ഒഴിവാക്കല്‍
  • സ്റ്റാംപ് ഡ്യൂട്ടി, ലാന്‍ഡ് രജിസ്റ്റ്ട്രേഷന്‍ ചാര്‍ജ് ഒഴിവാക്കല്‍
  • ഏക ജാലക ക്ലിയറന്‍സ് സംവിധാനം
  • സ്വയം സാക്ഷ്യപ്പെടുത്തല്‍ പ്രക്രിയ
  • വിഹിതം കൂടാതെ നേട്ടം തിരിച്ചുകൊണ്ടുവരല്‍
  • നേരിട്ടുള്ള വിദേശ നിക്ഷേപം നൂറുശതമാനവും അനുവദിച്ചിട്ടുണ്ട്.
  • അഞ്ഞൂറ് ദശലക്ഷം ഡോളര്‍വരെ പരിധികൂടാതെ പ്രതിവര്‍ഷം ആഭ്യന്തരമായി യൂണിറ്റുകള്‍ക്ക് കടമെടുക്കാം.
  • ഇഇഎഫ്സി അക്കൗണ്ടിലൂടെ നൂറുശതമാനം കയറ്റുമതി
  • പ്രാദേശിക ഡൊമസ്റ്റിക് താരിഫ് ഏരിയയിലൂടേയോ, മറ്റു ഇഒയു/ സെസ്സ് യൂണിറ്റുകളിലൂടെയോ ഉല്‍പ്പാദന പ്രക്രീയയില്‍ കരാറിലേര്‍പ്പെടാം.

സെസ്സ് , ഫിസ്ക്കല്‍ നേട്ടങ്ങള്‍, സെസ്സ് യൂണിറ്റ് അനുമതി, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക്
സന്ദര്‍ശിക്കുക: http://www.csez.gov.in അല്ലെങ്കില്‍
ബന്ധപ്പെടുക: സെസ്സ് ഓഫീസ്, ടെക്നോപാര്‍ക്ക്, തിരുവനന്തപുരം
ബന്ധപ്പെടുക: അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മിഷണര്‍ ഓഫീസ്
ഓഫീസ് ഫോണ്‍ : 04712700222 എക്സ്റ്റന്‍ഷന്‍: 804
=============================================
ഡെവലപ്മെന്‍റ് കമ്മീഷണര്‍ കൊച്ചിന്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (സെസ്സ്), വാണിജ്യ, വ്യാവസായിക മന്ത്രാലയം, ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിംഗ്, കാക്കനാട്, കൊച്ചിന്‍ -682 037 ഫോണ്‍: 91 4842413111/2413234/2413222 ഫാക്സ്: 914842413074.